പാവറട്ടി: പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് പാവറട്ടി പ്രസ് ഫോറം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസ് ഫോറം പുതിയ ഭാരവാഹികളായി പ്രസിഡണ്ട് മുനേഷ് ടി.ടി, ജനറൽ സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, ട്രഷറർ കെ.സുനിൽകുമാർ, വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ ഇരിപ്പശേരി, ജോ.സെക്രട്ടറി അഫ്സൽ പാടൂർ, കമ്മിറ്റി അംഗങ്ങളായി ജോഷി വാഴപ്പിള്ളി, അബ്ബാസ് വീരാവുണ്ണി, കെ.ഒ. ജോസ്, എൻ.ജെ. ലിയോ എന്നിവരെ തെരഞ്ഞെടുത്തു.
കെ.വി. ജേക്കബ് ഓഫീസ് സെക്രട്ടറിയും ഉസ്മാൻ കുട്ടോത്ത് ഓഡിറ്ററും ആയിരിക്കും. വർഗീസ് പാവറട്ടി, പി.എ. അഖിൽ, ജോഫി ചുവ്വനൂർ, ഒ.ടി. ബാബു, ഷാജു കാരമുക്ക്, ഡേവീസ് വെങ്കിടങ്ങ്, എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.