News One Thrissur
Thrissur

സാംസ്‌കാരിക പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും

തൃശൂർ: നവകേരള സദസ്സിന് തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി നാളെ (ഫെബ്രുവരി 25 ന്) തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു, പി. ബാലചന്ദ്രന്‍ എംഎല്‍എ, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുഖാമുഖത്തിന് മുന്നോടിയായി രാവിലെ 8.30 ന് ‘വി 3’ ബാന്റിന്റെ വയലില്‍ ഫ്യൂഷനും തുടര്‍ന്ന് കലാമണ്ഡലത്തിന്റെ അവതരണ ഗാനവും അരങ്ങേറും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ജനകീയ സംവാദങ്ങള്‍ സംഘടിപ്പി ക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംവദിക്കും. കലാ-സാംസ്‌കാരിക രംഗത്തെ പ്രശ്‌നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ചചെയ്യും. മുഖാമുഖത്തില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ടി. പത്മനാഭൻ, ബെന്യാമിൻ, വി.കെ. ശ്രീരാമൻ, കലാമണ്ഡലം ഗോപിയാശൻ, കലാമണ്ഡലം ക്ഷേമാവതി, ശിവൻ നമ്പൂതിരി, കെ.കെ. മാരാർ, രാമചന്ദ്ര പുലവർ, മീനാക്ഷി ഗുരുക്കൾ, സാവിത്രി ശ്രീധരൻ, വെങ്കടേഷ് രാമകൃഷ്ണൻ, കമൽ, ഡോ. നീന പ്രസാദ് എന്നിവർ മുഖ്യമന്ത്രിയുമായി സംവദിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

 

Related posts

കൊടുങ്ങല്ലൂരിൽ മധ്യവയസ്ക്കനെ കല്ല് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

Sudheer K

എടത്തിരുത്തിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് മതിൽ ഇടിച്ച് തകർത്തു

Sudheer K

പുഷ്പവേണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!