വാടാനപ്പള്ളി: മഹിള കോൺഗ്രസ് മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില ക്കയറ്റത്തിനെതിരെയും സപ്ലൈകോയിലെ സ്തംഭനാ വസ്ഥയിലും പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി വാടാനപ്പള്ളിസപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വി.സി. ഷീജ ടീച്ചർ അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് ടി. നിർമല ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ഗ്രേസി ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുഗന്ധിനി ഗിരീഷ്, പ്രിൻസി സുരേഷ്, ടോളി വിനീഷ്, ജില്ല സെക്രട്ടറി എൻ.കെ. വിമല, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ സുനീതി, സി.എൻ. സുരജ, ട്രഷറർ ബീന സേവിയർ, കവിത, ജയശ്രീ,ചാന്ദ്നി, ലിജിറോയി, ഷീല, പി.എ. ഷെൽജി, ബ്ലോക്ക് സോഷ്യൽ മീഡിയ കോഡിനേറ്റർ ഷഫീനഷബീർഅലി, ബ്ലോക്ക് സെക്രട്ടറിമാരായ ബഷീറാ നൂറുദ്ദീൻ, സുജാത ഹരിഹരൻ, കുമാരി സുരേഷ് പങ്കെടുത്തു. മണ്ഡലം പ്രസിഡൻ്റുമാരായ സുചിത്ര ദിനേശ്, ജെസി ആൻ്റണി, ഷീജ ഉണ്ണികൃഷ്ണൻ, ഫിലോമിന ജോൺസൺ നേതൃത്വം നൽകി.