News One Thrissur
Thrissur

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം ആപ്പ് പ്രവർത്തനക്ഷമമായി

കടപ്പുറം: ഹരിത കർമ്മ സേനകളുടെbഅജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ  ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുമായി ഹരിതമിത്രം-സ്മാർട്ട് ഗാർബേജ്മൊബൈൽ ആപ്പ് പദ്ധതി കടപ്പുറം പഞ്ചായത്തിൽ നടപ്പിലാക്കി. വാർഡുകളിൽ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തു എത്രയെന്നും അവയുടെ സംസ്കരണം, സർവീസ് ചാർജ്  എങ്ങനെ യെന്നുമടക്കമുള്ള വിശദാംശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകൾക്ക് നൽകുന്ന ക്യൂആർ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക.

ഹരിതമിത്രം ആപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സാലിഹ ഷൗക്കത്ത് നിർവഹിച്ചു. ചെയർമാൻ വി.പി. മൻസൂർ അലി അധ്യക്ഷതവഹിച്ചു. വാർഡ് നിവാസികൾ, ഹരിത കർമ്മ സേന കൺസോർഷ്യം അംഗങ്ങൾ, ഹരിതമിത്രം വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ എ.വി. അബ്ദുൽ ഗഫൂർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത് നന്ദിയും പറഞ്ഞു.

Related posts

ഗുരുവായൂരിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം

Sudheer K

ക്യാമ്പ് ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മവും, ലഹരിക്കെതിരെ “വാളാൽ ” ടെലി സിനിമാ പ്രദർശനവും തിങ്കളാഴ്ച അന്തിക്കാട്ട്

Sudheer K

മാധവി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!