പുത്തൻപീടിക: ഡ്രൈവിങ് പഠിക്കാൻ വീട്ടിൽനിന്നും റോഡിലേക്ക് ഇറക്കിയ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പുത്തൻപീടിക കൈതമുക്കിലെ മാത്തുതോട്ടിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചിറയത്ത് ആന്‍റോ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. രാവിലെ ഡ്രൈവിങ് പഠിക്കാനായി തോടിനോട് ചേർന്നുള്ള റോഡിലേക്ക് വാഹനം എടുത്തപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തോടിനോട് ചേർന്ന് കൈവരി ഇല്ലാത്തതുകൊണ്ട് ഇവിടെ അപകടം പതിവായതായി നാട്ടുകാർ പറഞ്ഞു.
previous post
next post