News One Thrissur
Updates

തിരുവല്ലയിൽ നിന്നും തട്ടിക്കൊണ്ടു പോയ 14 കാരിയെ കണ്ടെത്തി; തൃശൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: പത്തനംതിട്ട തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി തിരുവല്ല സ്റ്റേഷനിലെത്തിയത്. പെൺകുട്ടിയെ സ്‌റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം മുങ്ങിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് കെഎസ്ആർടിസി ബസിൽ മടങ്ങുന്നതിനിടെയാണ് പ്രതികളിലൊരാൾ പിടിയിലായത്. യുവാവ് മൂവാറ്റുപുഴയിൽ വച്ച് പിടിയിലാവുകയായിരുന്നു. തൃശൂര്‍ സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിലെ രണ്ടാമന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാളും പിടിയിലായി. തൃശ്ശൂർ അന്തിക്കാട് നിന്നുമാണ് രണ്ടാമനെ പൊലീസ് പിടികൂടിയത്.

ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. അഖിലിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയമുണ്ടെന്നും പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയതായിരുന്നു

പെണ്‍കുട്ടി. ഉച്ചയായിട്ടും തിരികെ എത്താതായതോടെയാണ് മാതാപിതാക്കള്‍ തിരുവല്ല പൊലീസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ വിദ്യാർത്ഥിനി രണ്ട് ആൺകുട്ടികളുമായി നടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.

Related posts

മണലൂർ പഞ്ചായത്ത് ശ്മശാനത്തിൻ്റെ പ്രവർത്തനം വീണ്ടും നിലച്ചു

Sudheer K

ചെന്ത്രാപ്പിന്നിയിൽ തൊഴിലുറപ്പ് തൊഴിലാ ളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

Sudheer K

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം

Sudheer K

Leave a Comment

error: Content is protected !!