കൊടുങ്ങല്ലൂർ: ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം, ചില്ലുകൾ തകർത്തു. ശൃംഗപുരത്ത് ഇന്ത്യൻ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന മേത്തല സ്വദേശി സിജിത്തിൻ്റെ ഉടമസ്ഥതയിലുള്ള ഡ്രീം ബേക്കേഴ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ജീവനക്കാർ ബേക്കറി തുറക്കാനെ ത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. സ്ഥാപനത്തിന് മുൻവശത്തുള്ള മൂന്ന് ചില്ലുകളും തകർത്ത നിലയിലാണ്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
next post