അന്തിക്കാട്: അന്തിക്കാട് കെജിഎം എൽപി സ്കൂളിൻ്റെ 123ാമത് വാർഷികവും പ്രീപ്രൈമറി ദിനവും അധ്യാപക രക്ഷാകർത്തൃദിനവും നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. വിദ്യാലയ മികവിലേക്ക് നയിച്ച പിടിഎ പ്രസിഡൻ്റുമാരെ ചടങ്ങിൽ എംഎൽഎ ആദരിച്ചു.മികച്ച വിദ്യാർത്ഥികളെ അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് ആദരിച്ചു.
വിദ്യാഭ്യസ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ്, പിടിഎ പ്രസിഡൻ്റ് ടി.എം. സലീഷ്, അന്തിക്കാട് ഹൈസ്കൂൾ പിടിഎ പ്രസിഡൻ്റ് എൻ.ടി. ഷജിൽ, പ്രധാനധ്യാപകൻ ജോഷി. ഡി. കൊള്ളന്നൂർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.