അന്തിക്കാട്: ജില്ലാ പഞ്ചായത്തും അന്തിക്കാട് ഗ്രാമപഞ്ചായത്തും അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ടൈൽ വിരിച്ച് നവീകരിച്ച പടിയം ശ്രീമുരുക – കൊച്ചിപ്പാടം റോഡിൻ്റെ ഒന്നാം ഘട്ടം ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, മേനക മധു, ഷെഫീർ അബ്ദുൾ ഖാദർ, ടി.ഐ. ചാക്കോ, സരിത സുരേഷ് എന്നിവർ സംസാരിച്ചു. 14, 15 വാർഡുകളിലായി സ്ഥിതി ചെയ്യുന്ന റോഡിൻ്റെ രണ്ടാം ഘട്ടം അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്നും ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയതായും വാർഡ് മെംബർ സരിത സുരേഷ് പറഞ്ഞു.