വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി നീന്തൽ പരിശീലനവും ഉപകരണങ്ങളുടെ വിതരണവും നടത്തി. വൈസ് പ്രസിഡൻ്റ് സി.എം. നിസാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു അധ്യക്ഷയായി.
നിർവഹണ ഉദ്യോഗസ്ഥ ഐസിഡിഎസ് സൂപ്പർവൈസർ വൈദേഹി പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷബീർ അലി, ആശ ടീച്ചർ, നൗഫൽ വലിയകത്ത്, എം.എസ്. സുജിത്ത്, ശ്രീകലാ ദേവാനന്ദ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അസീബ അസീസ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീരേഖ സംസാരിച്ചു. മണപ്പുറം സിമ്മിങ് അക്കാദമിയുമായി സഹകരിച്ചാണ് നീന്തൽ പരിശീലനം നൽകുന്നത്. ചടങ്ങിൽ കുട്ടികൾക്കായിട്ടുള്ള സ്വിമ്മിങ് സ്യൂട്ട് വിതരണം നടത്തി. 15 ദിവസത്തെ പ്രാഥമിക നീന്തൽ കോഴ്സാണ് സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുമായും മാതാപിതാക്കളുമായും നീന്തൽ പരിശീലനവുമായി ബന്ധപ്പെട്ട ചർച്ചയും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.