അരിമ്പൂർ: പികെഎസ് അരിമ്പൂർ പഞ്ചായത്ത് കൺവെൻഷൻ പികെ എസ് സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനുമായ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു.പികെഎസ് ലോക്കൽ പ്രസിഡൻ്റ് വി.വി. കുമാർജി അധ്യക്ഷതവഹിച്ചു.
മണലൂർ ഏരിയ സെക്രട്ടറി വി.വി. സജീന്ദ്രൻ, ഏരിയ ട്രഷറർ ബിന്ദു കുമാരൻ ഏരിയ ജോ: സെക്രട്ടറി ടി.പി. ഷിജു, എസ്.സി പ്രമോട്ടർ വി.എസ്. അഖില, പികെഎസ് ലോക്കൽ സെക്രട്ടറി കെ.എ. അജയകുമാർ. കെ. ആർ. കൃഷ്ണകുമാർ, ജനപ്രതിനിധി കളായ സ്മിത അജയകുമാർ, നീതുഷിജു എന്നിവർ സംസാരിച്ചു.