News One Thrissur
Thrissur

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കാനയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്കേറ്റു

പുന്നയൂർക്കുളം: ആറ്റുപുറം കുന്നത്തൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കാനയിലേക്ക് മറിഞ്ഞ് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വടുതല വട്ടമ്പാടം പത്തായതിങ്കൾ അഷ്കർ (40), യാത്രികരായ കരിങ്കല്ലത്താണി താണിശ്ശേരി ബിന്ദു (45), അനുഷ (21) എന്നിവർക്കാണ് പരിക്കേറ്റത്. വടശ്ശേരി മണ്ണാതിരിവിൽ വെച്ചായിരുന്നു അപകടം.

ആറ്റുപുറം ഭാഗത്തുനിന്നും ആൽത്തറ വഴി കരിങ്കല്ല ത്താണിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റവരെ ആൽത്തറ കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Related posts

തളിക്കുളത്ത് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Sudheer K

അന്തിക്കാട് തട്ടാടി ശ്രീ സുബഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും കാവടി മഹോത്സവവും

Sudheer K

ബജറ്റ്: ഗുരുവായൂർ മണ്ഡലത്തിന് 10 കോടി

Sudheer K

Leave a Comment

error: Content is protected !!