കടപ്പുറം: കറുകമാട് പാലം കടവ് റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കോറോട്ട് ബാബു ഭാര്യ സുധ (44) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഉറങ്ങാൻ കിടന്നതാണ് ദമ്പതികൾ. പുലർച്ചെ ബാബു എണീറ്റപ്പോഴാണ് ജനലിൽ ഭാര്യ തൂങ്ങി നിൽക്കുന്നത് കണ്ടത്. ബാബുവിൻ്റെ രണ്ടാം ഭാര്യയാണ് സുധ. ഒരു വർഷത്തോളമായി ഇവർ ഒരുമിച്ച് താമസം തുടങ്ങിയിട്ട്. ബാബുവിന് ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളുണ്ട്. കാഞ്ഞാണി സ്വദേശികളായ പരേതനായ പൂള് കായകുട്ടിയുടേയും കൊച്ചുമോളുടേയും മകളാണ് സുധ. ചാവക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
next post