കോലഴി: എംഡിഎംഎയുമായി മെഡിക്കല്‍ റെപ്രസെന്റെറ്റീവ് പിടിയില്‍. മദ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും പെരിങ്ങണ്ടൂര്‍ സ്വദേശി ചീനിക്കര വീട്ടില്‍ മിഥുനെ(24) എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത് രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും പ്രതിയില്‍ നിന്നും പിടികൂടി. പ്രതി ആയ മിഥുന്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎ യും ശേഖരിച്ചു ചെറിയ പൊതികള്‍ ആക്കി വില്പന നടത്തി വരികയായിരുന്നു. മെഡിക്കല്‍ റെപ്രസെന്ററ്റീവ് ജോലിയുടെ മറവില്‍ ആണ് മരുന്ന് എന്ന വ്യാജേന ആവശ്യകാര്‍ക്ക് വിതരണം ചെയ്തിരുന്നത്.
തമിഴ് നാട്ടില്‍ നിന്ന് കഞ്ചാവും ബാംഗ്ലൂരില്‍ നിന്നും എംഡിഎംഎയും വാങ്ങിച്ചത് എന്നും പ്രതി എക്സൈസിനോട് പറഞ്ഞു. തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുദര്‍ശനകുമാര്‍ കൊലഴി എക്സൈസ് ഇന്‍സ്പെക്ടര്‍ ബാലഗോപാല്‍ പ്രിവെന്റീവ് ഓഫീസര്‍ മാരായ കെ.എം. സജീവ്, പി.എല്‍. സണ്ണി, കെ. സുരേന്ദ്രന്‍, എം.കെ. കൃഷ്ണപ്രസാദ്, എം.എസ്. സുധീര്‍ക്കുമാര്‍, ടി.ആര്‍. സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പി.വി. വിശാല്‍, ജിതേഷ്, സുരേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.