കൊടുങ്ങല്ലൂർ: കടുത്ത വേനലിൽ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വാട്ടർ ബെൽ മുഴക്കി വിദ്യാർഥികളെ വെള്ളം കുടിക്കാൻ ഓർമ്മപ്പെടുത്തുന്നതിനോടൊപ്പം ഓരോ വിദ്യാലയ മുറ്റത്തും പക്ഷികൾക്ക് വെള്ളം കുടിക്കുവാനുള്ള ഒരു ഇടം സൃഷ്ടിക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ആവശ്യപ്പെട്ടു. പി.വെമ്പല്ലൂർ ഗവ.ഫിഷറീസ് എൽപി സ്കൂളിൽ പറവകൾക്കൊരിറ്റ് കുടിനീർ എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. മോഹനൻ അധ്യക്ഷനായി.
വാർഡ് അംഗം പ്രകാശിനി മുല്ലശ്ശേരി, പിടിഎ എസിഡൻ്റ് അൻസിൽ പുന്നിലത്ത്, മദർ പിടിഎ പ്രസിഡൻ്റ് കൃഷ്ണേന്ദു, പ്രധാനാധ്യാപിക വി.എസ്. ശ്രീജ, ബിആർസി കോഡിനേറ്റർ സി.ആർ. ആദി, വിദ്യാലയ വികസന സമിതി അംഗങ്ങളായ സി.എ. രാമചന്ദ്രൻ, സെയ്തു പുന്നിലത്ത്, അധ്യാപികമാരായ കെ.എ. അനീഷ, കെ.എസ്. ദിവ്യ, സി.എം. നിമ്മി, കെ.ആർ. സുരഭി, കെ.യു. കൃഷ്ണവേണി സംസാരിച്ചു. എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.