വാടാനപ്പള്ളി: ചേറ്റുവ പാലത്തിന് സമീപം പുതിയ ഹൈവേയുടെ നിർമാണ പ്രവർത്തിക്കായി കുഴിച്ച കുഴിയിൽ കോൺക്രീറ്റ് മിക്സർ വണ്ടി മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട മിക്സർ വണ്ടി ഏഴടിയോളം താഴ്ചയുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു.