കയ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിന്റെ ആധുനിക വാതക ശ്മശാനം “നിദ്ര” പ്രവർത്തനം ആരംഭിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കനോലികനാലിന്റെ പരിസരത്ത് 60 സെന്റ് സ്ഥലത്ത് ഇ.ടി. ടൈസണ്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടവും എല്‍പിജി ക്രിമേഷന്‍ ഫര്‍ണസ് ഉള്‍പ്പെടെ മെഷിനറികള്‍ അടക്കം വാതക ശ്മശാനം നിര്‍മാണം പൂര്‍ത്തീകരിച്ചത്. കൂടാതെ ഈ പ്രദേശത്തേക്ക് എത്തി ചേരുന്നതിന് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും ടൈല്‍ വിരിച്ച് റോഡ് നിർമാണവും പൂര്‍ത്തീകരിച്ചിരുന്നു. വൈദ്യൂതി അടക്കം ഗ്യാസ് സിലിണ്ടര്‍ നേരത്തെ തയാറായിരുന്നെങ്കിലും ജനറേറ്റര്‍ സ്ഥാപിക്കാനും വൈകിയിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് മണപ്പുറം ഫൗണ്ടേഷഷൻ്റെ സഹകരണത്തോടെ ജനറേറ്റര്‍ സ്ഥാപിച്ച്, പൊലുഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമായതോടെയാണ് നിദ്ര വാതക ശ്‌മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇ.ടി. ടൈസൺ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.