അന്തിക്കാട്: അന്തിക്കാട് സർവ്വീസ് സഹകരണ സംഘത്തിൻ്റെ പുതിയ സംരഭമായ നീതി ബെഡ് സെൻറർ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് ഇ.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ശ്രീവത്സൻ, സംഘം സെക്രട്ടറി ഐ.എസ്. ശോണിമ എന്നിവർ പങ്കെടുത്തു.