അന്തിക്കാട്: സിപിഎം അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്നേഹ വീട് മൂറ്റിച്ചുർ വീട്ടിൽ രാഗിണി അനിൽകുമാറിന് കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. പി.കെ. ബിജു താക്കോൽ ദാനം നിർവഹിച്ചു.
സിപിഎം വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ഐ. ചാക്കോ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ് ,മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, അന്തിക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ.വി. ശ്രീവത്സൻ, വി.ഡി. അനിൽ കുമാർ, മേനക മധു, സരിത സുരേഷ്, രാജേഷ് കൊല്ലാടി, സുജിത്ത് അന്തിക്കാട് എന്നിവർ പങ്കെടുത്തു