പെരിഞ്ഞനം: ബീച്ചിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൂളിമുട്ടം ഭജനമഠം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇളയരാംപുരയ്ക്കൽ രാഹുൽ രാജ് (30), പെരിഞ്ഞനം ഓണപ്പറമ്പ് സ്വദേശി കോഴിപറമ്പിൽ സുബീഷ് (36) എന്നിവരെയാണ് കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം സുജിത്ത് ബീച്ച് പരിസരത്ത് വെച്ച് കൊപ്ര പറമ്പിൽ സന്തോഷിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, സമീപത്ത് നിർത്തിയിട്ടിരുന്ന ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പ് ബസിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തി രിക്കുന്നത്. ഈ കേസിൽ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.