News One Thrissur
Thrissur

മണലൂർ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിൽ.

കാഞ്ഞാണി: മണലൂരിൽ വില്ലേജ് ഓഫിസർ ഇല്ലാതായിട്ട് രണ്ടു മാസം. ഓഫിസ് കയറിയിറങ്ങി നട്ടം തിരിഞ്ഞ് നാട്ടുകാർ. ഇത് മൂലം നൂറുകണക്കിന് അപേക്ഷകൾ തീർപ്പാകാതെ കെട്ടി കിടക്കുകയാണ്. കാരമുക്ക് വില്ലേജ് ഓഫീസർക്ക് ചാർജ് കൊടുത്തിട്ടുണ്ടെങ്കിലും പോക്കുവരവ്’ നവകേരളവുമായി ബന്ധപെട്ട അപേക്ഷകളിലെ പരാതികൾ തുടങ്ങിയവയൊന്നും തീർപ്പാക്കാനാകുന്നില്ല.

കൂടാതെ ലോൺ സംബന്ധമായ അപേക്ഷകൾക്ക് ആവശ്യമായ രേഖകൾ ലഭിക്കാത്തത് മൂലം പാവപെട്ടവർ വലയുകയാണ്. പുതിയ വില്ലേജ് ഓഫിസറെ അടിയന്തരമായി നിയമിക്കാൻ അധികൃതർ നടപടി സ്വീകരണമെന്ന ആവശ്യം ശക്തമാണ്. വില്ലേജ് ജനകീയ സമിതിയിൽ ഇത് സംബന്ധിച്ച പരാതികൾ ചർച്ച ചെയ്തുവെങ്കിലും പരിഹാരം കണ്ടെത്താനായില്ല. നിലവിലുള്ള ഓഫീസർമാർക്ക് ഇലക്ഷൻ ഡ്യൂട്ടി കൂടി വന്നതോടെ വില്ലേജ് ഓഫീസിൻ്റെ പ്രവർത്തനം നിശ്ചലമാകാനാണ് സാധ്യത.

Related posts

പീഡനം: യുവാവിന് 18 വർഷം തടവ്

Sudheer K

മതിലകം കൂളിമുട്ടത്ത് ആനയിടഞ്ഞു

Sudheer K

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ കാനയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്കേറ്റു

Sudheer K

Leave a Comment

error: Content is protected !!