എടത്തിരുത്തി: ഗ്രാമപഞ്ചായത്തിലെ സ്‌നേഹ ഭവനം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 28 ന് രാവിലെ 10 ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും. എടത്തിരുത്തി പറയന്‍ കടവില്‍ (ചാലിശ്ശേരി റോഡ്) നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു അധ്യക്ഷത വഹിക്കും. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ നിര്‍ദ്ധനരരും നിരാലംബരുമായ ഒരു കൂട്ടം കുടുംബങ്ങള്‍ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു കൊടുക്കുന്നത്.
ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരിജ മുഖ്യാതിഥിയും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എസ് ജയ എന്നിവര്‍ വിശിഷ്ടാതി ഥികളുമാകും. വീട് നിര്‍മ്മാണത്തിനായി സ്ഥലം സംഭാവന നല്‍കിയ പി.ബി. അബ്ദുല്‍ ജബ്ബാറിനെ ചടങ്ങില്‍ ആദരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.വി. ബിജി റിപ്പോര്‍ട്ട് അവതരിപ്പിക്കും.