തൃപ്രയാർ: കനോലിക്കനാലിനു കുറുകെ തൃപ്രയാറിൽ പുതിയ പാലത്തിന്റെ നിർമാണം തുടങ്ങാത്തത് റാപ്പിഡ് എൻവയോൺമെന്റൽ അസസ്‌മെന്റ് (ദ്രുത പാരിസ്ഥിതിക വിലയിരുത്തൽ) റിപ്പോർട്ട് കിട്ടാത്തത് മൂലം. പാരിസ്ഥിതിക അപകട സാധ്യതകൾ ലഘൂകരിക്കുന്നതിന് കാര്യക്ഷമമായ ആസൂത്രണമാണ് റിപ്പോർട്ടിലൂടെ ലക്ഷ്യമിടുന്നത്. ആർഇഎ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ടെൻഡർ വിളിച്ചു.
10 ലക്ഷം രുപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ഇതുപോലെ പണി തുടങ്ങിയ മുനമ്പം- അഴീക്കോട് പാലം നിർമാണത്തിൽ നിയമനടപടിയുണ്ടായിരുന്നു. ഇതുകാരണം തൃപ്രയാർ പാലത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം പണി തുടങ്ങിയാൽ മതിയെന്നാണ് തീരുമാനം. കിഫ്ബിയിൽനിന്ന് അനുവദിച്ച 30 കോടി രൂപയാണ് പാലം നിർമാണത്തിന് ചെലവ് വരുന്നത്.