കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്. കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വാട്ടപ്പള്ളി അലിയാരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തുടർച്ചയായുള്ള കല്ലേറിൽ ജനൽ ചില്ല് തകർന്നു. അർദ്ധരാത്രി യോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെ ഴുന്നേറ്റപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
next post