കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം.ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന. എടവിലങ്ങ് ചന്തയിലുള്ള വി.എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പിറക് വശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ട തായാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ സ്ഥാപനം തുറക്കാനെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ എം.ശശിധരൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.