News One Thrissur
Thrissur

അരിമ്പൂർ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റിവ് ദിനാചരണവും രോഗീബന്ധു സംഗമ യാത്രയും സംഘടിപ്പിച്ചു

അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റിവ് ദിനാചരണവും രോഗീബന്ധു സംഗമ യാത്രയും സംഘടിപ്പിച്ചു. നാൽപ്പതോളം പാലിയേറ്റീവ് രോഗികൾക്കായി കൊച്ചിയിലേക്കാണ് വിനോദ യാത്ര ഒരുക്കിയത്. ഒരുവശം തളർന്നവർ, കാൻസർ രോഗികൾ, വീൽചെയറിൽ സഞ്ചരിക്കുന്ന അഞ്ചു പേർ അവരുടെ ബന്ധുക്കൾ തുടങ്ങിയവർ യാത്രയുടെ ഭാഗമായി.

നാൽപ്പത്തിയഞ്ച് മുതൽ എൺപത് വയസുവരെ പ്രായമുള്ള രോഗികളാണ് ഒരു ദിവസത്തെ യാത്ര ആനന്ദകരമാക്കിയത്. കൊച്ചിയിലെ ഡച്ച് പാലസ്, വാട്ടർ മെട്രോ, ചെറായി ബീച്ച് തുടങ്ങി വിവിധയിടങ്ങളിൽ സംഘം സന്ദർശിച്ചു. വാട്ടർ മെട്രോയിലൂടെ കപ്പലുകളും കടലും കണ്ടുള്ള യാത്ര ഓരോരുത്തർക്കും ആവേശമായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻറ് സി.ജി. സജീഷ്, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.സുജിത്ത് ബംഗ്ലാവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സരേഷ് ശങ്കർ, പാലിയേറ്റിവ് നേഴ്സ് ബിജി, വാർഡംഗങ്ങളായ ഷിമി ഗോപി, ജില്ലി വിത്സൺ, നീതു ഷിജു എന്നിവരുടെ നേതൃത്വത്തിൽ നേഴ്‌സുമാർ, ആശാപ്രവർത്തകർ എന്നിവർ ചേർന്നാണ് യാത്രയിലുടനീളം രോഗികൾക്ക് പരിചരണം ഒരുക്കിയത്.

Related posts

കേശവൻ അന്തരിച്ചു

Sudheer K

വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

മണലൂരിൽ സംയോജിത കൃഷി നടീൽ ഉത്സവം 

Sudheer K

Leave a Comment

error: Content is protected !!