കയ്പമംഗലം: അബ്ദുൽ കരീം ഹാജിയുടെ ഉറൂസ് മുബാറക്കിന് തുടക്കമായി. അബൂബക്കർ സഅദി കക്കടിപ്പുറം കൊടി ഉയർത്തി. പി.എ. അബൂബക്കർ ഹാജി, പി.ബി. മൂസ ഹാജി, ഇസ്മാഈൽ കരീമി, സിറാജുദ്ദീൻ സഖാഫി പങ്കെടുത്തു. തുടർന്ന് കൂട്ട സിയാറത്ത് നടന്നു. രാത്രി ഖുതുബിയ്യത്തും ഉണ്ടായി. വ്യാഴാഴ്ച രാത്രി ഏഴിന് രിഫാഈ റാത്തീബ് നടക്കും. മാർച്ച് ഒന്നിന് വൈകീട്ട് ഏഴിന് നടക്കുന്ന മദ്ഹ് രാവിന് മുഹമ്മദ് റാശിദ് ജൗഹരി കൊല്ലം നേതൃത്വം നൽകും. രാത്രി നടക്കുന്ന കരീമിയ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. സി.മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. മാർച്ച് രണ്ടിന് വൈകീട്ട് ഏഴിന് നടക്കുന്ന ഖത്തം ദുആക്ക് അലി മുസ്‌ലിയാർ വെട്ടത്തൂർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന അന്നദാനം സിപി ട്രസ്റ്റ് ചെയർമാൻ സി.പി സ്വാലിഹ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് മൗലീദ് പാരായണം നടക്കും. ഫസൽ തങ്ങൾ വാടാനപ്പള്ളി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. അബ്ദു ഉസ്‌താദ് താനാളൂർ സമാപന പ്രാർഥന നിർവഹിക്കും.