എറവ്: വാഹനാപ കടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ് ശരീരം തളർന്ന് അബോധാവസ്ഥയിൽ കഴിയുന്ന എറവ് സ്വദേശി മങ്ങാട്ട് വാസു – സുസ്മിത ദമ്പതികളുടെ മകൻ ജിഷ്ണു (26) വിൻ്റെ ചികിത്സക്കായി ചേലക്കര നന്മ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്ക് സൊസൈറ്റി പ്രസിഡൻ്റ് ബാബു കെ.സി. വാർഡ് മെമ്പർ സുനിതാ ബാബുവിന് കൈമാറി. ഒന്നര വർഷം മുൻപ് അരിമ്പൂരിൽ വച്ച് ജിഷ്ണുവിന് ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞാണ് ഗുരുതര പരിക്കേറ്റത്. നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരായ സജി, സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
previous post