News One Thrissur
Thrissur

പെരിങ്ങോട്ടുകര മരകമ്പനി റോഡ് ഉദ്ഘാടനം ചെയ്തു

പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ മരകമ്പനി റോഡ് 170 മീറ്റർ റീടാറിംഗും , വെളളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പണി കഴിപ്പിച്ച കല്ലുങ്കിന്റെയും, കാനയുടെയും ഉദ്ഘാടനം നടത്തി. മരകമ്പനി റോഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. സിഡഎസ് മെമ്പർ സുഭദ്ര രവി, എഡിഎസ് പ്രസിഡന്റ് വിജയ പ്രകാശൻ അംഗൻവാടി ടീച്ചർമാരായ ഉഷ എൻ.എസ്, സതി രംഗൻ, ആശ വർക്കർ സുശീലരാജൻ എന്നിവർ പ്രസംഗിച്ചു രതീഷ് വേളൂക്കര, ഉക്രു പുലിക്കോട്ടിൽ, മുകുന്ദൻ വേളൂക്കര, വരുൺ ദാസ്, ബാബുരാജ് കൊട്ടെക്കാട്ട്, സുനിൽ കുമാർ, റിജു കണക്കന്തറ, ലൂയീസ് താണിക്കൽ, സുരേന്ദ്രനാഥ് തണ്ടാശ്ശേരി എന്നിവർ നേതൃത്വം നൽകി. 2022 – 2023 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം നടത്തിയത്

9895 44 1337

Related posts

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം.

Sudheer K

ജോസഫീന അന്തരിച്ചു.

Sudheer K

മണത്തലയിൽ ലോറിക്ക് പുറകിൽ പിക്കപ് വാൻ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക് 

Sudheer K

Leave a Comment

error: Content is protected !!