News One Thrissur
Thrissur

കുറുമ്പിലാവ് ഗവ.എൽപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

ചിറക്കൽ: കുറുമ്പിലാവ് ഗവ. എൽപി സ്കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ് അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ എന്നിവർ മുഖ്യാതിഥികളായി. എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. ബിജി പദ്ധതി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ്സ് എൻ എച്ച് ജായിസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ.എൻ. ജോഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം.കെ. ഷൺമുഖൻ, ബ്ലോക്ക്പഞ്ചായത്ത് പി.എസ്. നജീബ്, വാർഡ് മെമ്പർമാരായ പി.കെ. ഇബ്രാഹിം, ജനപ്രതിനിധികളായ രമ്യ ഗോപിനാഥ്, ഷീബ ഫ്രാൻസിസ്, ഗിരിജൻ പൈനാട്ട്, ടി.വി. പുഷ്പ, ഷീമ ആൻ്റണി, ചേർപ്പ് എഇഒ എം.വി. സുനിൽ കുമാർ, ബിപിസി ഡോ. കെ. ഉമാദേവി,  അധ്യാപിക പി.ജെ. ജോഫി, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Related posts

ഗുരുവായൂർ കിഴക്കേനടയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും പരിക്ക്

Sudheer K

കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം തെരഞ്ഞെടുപ്പ് ഞായറാഴ്ച

Sudheer K

തമ്പിരാജൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!