കൊടുങ്ങല്ലൂർ: കോതപറമ്പിൽ തീപ്പിടുത്തം. എടവിലങ്ങ് റോഡിൽ പി.വി. അഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് മൂന്ന് മണിയോടെ തീപ്പിടുത്തം ഉണ്ടായത്. തീപ്പിടുത്തത്തിൽ ഉണങ്ങിയ മരങ്ങളും പുല്ലും കത്തിനശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തി തീയണച്ചു.