വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി വയോ വാടാനപ്പള്ളി എന്ന പദ്ധതിക്ക് തുടക്കമായി. വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിന് വയോജന സൗഹൃദ ഗ്രാമമാക്കി മാറ്റിയെടുക്കുന്നതിനുവേണ്ടി എല്ലാ അങ്കണവാടികളോടനുബന്ധിച്ച് വയോ സദസുകൾ രൂപീകരിച്ചിട്ടുണ്ട്. വയോജനങ്ങളുടെ മാനസികമായ ഉല്ലാസത്തിനും ക്ഷേമത്തിനുമായി ചിമ്മിനി ഡാമിലേക്ക് വയോജനങ്ങളുമായി വിനോദ യാത്ര സംഘടിപ്പിച്ചു.
അങ്കണവാടി തലത്തിലെ വയോസദസ് പ്രസിഡൻ്റ്, സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടെ അമ്പതോളം വയോജനങ്ങൾ യാത്രയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ വയോജന കലോത്സവം, മെഡിക്കൽ ക്യാംപ് എന്നിവ സംഘടിപ്പിക്കും. ചിമ്മിനി ഡാമിൽ വച്ച് നടത്തിയ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. നിസാർ ഉദ്ഘാടനം ചെയ്തു. നിർവഹണ ഉദ്യോഗസ്ഥ ഐസിഡിഎസ് സൂപ്പർവൈസർ കെ.ആർ. വൈദേഹി പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രന്യ ബിനീഷ്, മെംബർമാരായ സരിത ഗണേഷ്, മഞ്ജു ലാൽ, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, എം.എസ്. സുജിത്ത്, ഷൈജ ഉദയകുമാർ, രേഖ അശോകൻ പങ്കെടുത്തു.