തളിക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ തളിക്കുളം ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ. എം.വി. മധു അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ മുഖ്യാതിഥിയായി. ബ്ലോക്ക് സെക്രട്ടറി ബി.എൻ. ജയാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി.കെ. ഹരിദാസ് വരവ് – ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.എൻ. വിമല, വി.യു. ദാസൻ, കെ.കെ. ധർമ്മപാലൻ, കൗസല്യ സംസാരിച്ചു. പ്രസിഡൻ്റായി പ്രൊഫ. എം.വി. മധുവിനെയും സെക്രട്ടറിയായി ബി.എൻ. ജയാനന്ദനേയും ട്രഷററായി ടി.കെ. ഹരിദാസിനെയും വീണ്ടും തെരഞ്ഞെടുത്തു.