കൊടുങ്ങല്ലൂർ: ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ മേഖലയിൽ പര്യടനം നടത്തി. കൊടുങ്ങല്ലൂർ നഗരസഭ, എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി ഹ്രസ്വ സന്ദർശനം നടത്തിയത്. വടക്കെനടയിൽ എത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചു. തുടർന്ന് മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും, നഗരത്തിലെ വിവിധ പ്രദേശങ്ങളും സി.രവീന്ദ്രനാഥ് സന്ദർശിച്ചു.
previous post