ചാവക്കാട്: തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ പാലയൂർ വലിയകത്ത് അഷറഫ് മകൻ ഷെഹീർ (40) നെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസമായി ഷെഹീർ വീട്ടിൽ തനിച്ചായിരുന്നു താമസം. മറ്റം സ്വദേശിയായ ഭാര്യ മക്കളോടൊപ്പം സ്വവസതിയിലായിരുന്നു. ഭാര്യയുമായി ഫോണിൽ സംസാരിച്ചതിനുശേഷം രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ പലവട്ടം ഫോൺ വിളിച്ചു എടുക്കാതി രുന്നതിനാൽ ഭാര്യ ഇന്ന് ഉച്ചക്ക് ഒരുമണിയോടെ അന്വേഷിച്ചു വരികയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഷെഹീർ റൂമിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സ്വാലിഹ. മക്കൾ പത്തുവയസ്സുകാരനായ ഫാദിൽ, എഴുവയസ്സുകാരനായ ഹിസാൻ