News One Thrissur
ThrissurUpdates

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന മാങ്ങാട്ട് സൈനബയുടെ ഭർത്താവ് സൈനബയുടെ ഭർത്താവ് റാഫിക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഇവരോടൊപ്പം താമസിക്കാനെത്തിയ സ്ത്രീയോടൊപ്പമുണ്ടായിരുന്ന ഷാഹുൽ ഹമീദ് എന്നയാളാണ് റാഫിയെ തലക്കടിച്ചത്. സാരമായി പരിക്കേറ്റ റാഫിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഹുൽ ഹമീദിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Related posts

തൃപ്രയാറിൽ കെ.കരുണാകരൻ അനുസ്മരണം

Sudheer K

വലപ്പാട് വാഴൂർ റോഡ് തുറന്നു.

Sudheer K

പാറളം പഞ്ചായത്തിലെ ആദ്യ കെ സ്റ്റോര്‍ പ്രവർത്തനം തുടങ്ങി

Sudheer K

Leave a Comment

error: Content is protected !!