കാഞ്ഞാണി: ടൈൽസ് ജോലിക്കായി എത്തിയ ചെറായി സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെറായി സ്വദേശി തോട്ടുങ്ങൽ ബിനോയ്(49) യെയാണ് കാഞ്ഞാണി ഇന്ദിര ആർക്കേഡിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഒപ്പം താമസിച്ചിരുന്നവരാണ് വരാന്തയിൽ ബിനോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അന്തിക്കാട് പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു.