പുത്തൻപീടിക: ഗവ. എൽപി സ്ക്കൂളിൻ്റെ 124-ാം വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും പുത്തൻപീടിക സെൻ്റിനറി ഹാളിൽ വെച്ച് നടത്തി. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് 1 കോടി രൂപ അനുവദിച്ചതായി എംഎൽഎ പറഞ്ഞു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.വി. ഷൈനി സ്വാഗതം പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ സമ്മാനദാനം നടത്തി.
പിടിഎ പ്രസിഡൻ്റ് സി.എസ്. സിരിൻസൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, പഞ്ചായത്തംഗം അനിത ശശി, എം പിടിഎ പ്രസിഡൻ്റ് ഭാവന നിഖിൽ, ഒ എസ്എ പ്രസിഡൻ്റ് ദിവ്യാനന്ദൻ ചാലിയത്ത്, എസ് എം.സി. ചെയർമാൻ ടി.എസ്. സുകേഷ്, സ്കൂൾ ലീഡർ കെ. എസ്. നവനീത് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി എ.വി. ബീന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് പ്രതിനിധി കെ.ടി. ലയനിമോൾ ടീച്ചർ നന്ദി പറഞ്ഞു. മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് ജേതാവ് ഡാവിഞ്ചി സന്തോഷിനെ ആദരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.