പെരിങ്ങോട്ടുകര: ശ്രീ സോമശേഖര ക്ഷേത്രമഹോത്സവം ആഘോഷിച്ചു. രാവിലെ അഭിഷേകം, ഗുരുപൂജ, മഹാഗണപതിഹോമം, ശീവേലി എഴുന്നള്ളിപ്പ്. പൂനാരി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവ നടന്നു. വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പിൽ 7 ആനകൾ അണിനിരന്നു. തൃക്കടവൂർ ശിവരാജു ഭഗവാന്റെ തിടമ്പേറ്റി. പനങ്ങാട്ടിരി മോഹനമാരാർ പാണ്ടിമേളം നയിച്ചു.
രാത്രി എഴ് ദേശക്കാരുടെ നേതൃത്വത്തിൽ നടന്ന ആകാശദീപക്കാഴ്ച വർണാഭമായി. ചടങ്ങുകൾക്ക് ആശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദ ഗിരി, ഉപദേശക സമിതി വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കരാട്ടുപറമ്പിൽ, കൺവീനർ സുഗതൻ ഞാറ്റുവെട്ടി എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ ഗുരുപൂജ, പകൽപ്പൂരം, ആറാട്ട് എന്നിവയുണ്ടാവും.