തൃശൂർ: തിരൂരില്‍ നിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷൻ പരിസരത്തെ ഓടയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു അഴുകിയനിലയിലുള്ള മൃതദേഹം. അമ്മയെ എത്തിച്ചു പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തറിഞ്ഞത്.
മൂന്നു മാസം മുമ്പ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍…