മതിലകം: പോക്സോ കേസിൽ കോളേജ് വിദ്യാർത്ഥിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കളരിപറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ (20)യാണ് മതിലകം പോലീസ് ഇൻസ്പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് മാല്യങ്കര എസ് എൻഎം കോളേജിലെ പോളിടെക്നിക് വിദ്യാർത്ഥിയായ ആദിത്യനെ മതിലകം പോലീസ് പിടികൂടിയത്. കളരിപ്പറമ്പിൽ വച്ച് യുവാവിനെ മർദ്ദിച്ച മറ്റൊരു കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.