തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18) യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന വിദ്യാർത്ഥിക്കും പരിക്കുണ്ട്. ചൊവ്വന്നൂരിൽ നടക്കുന്ന വിദ്യാർഥി സമ്മേളനത്തിൽ പങ്കെടുക്കാൻ സുഹൃത്തിനൊപ്പം വരികയായിരുന്നു അപർണ്ണ. ബൈക്കിന് പിന്നിൽ വരികയായിരുന്ന ടോറസ് ലോറിയാണ് ഇടിച്ചത്. ലോറി അപർണ്ണയുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.