പെരിഞ്ഞനം: ചക്കരപ്പാടത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണശ്രമം. ചക്കരപ്പാടം പോസ്‌റ്റോഫീസിനടുത്ത് കാട്ടുപറമ്പിൽ സെയ്‌ഫുദ്ദിന്റെ വീട്ടിലാണ് മോഷണശ്രമമുണ്ടായത്. സൈഫുദ്ദീനും കുടംബവും ഉംറ തീത്ഥാടനത്തിനു പോയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം പറമ്പിൽ നനക്കാനെത്തിയ ജോലിക്കാരനാണ് വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. മുൻഭാഗത്തെ വാതിൽ കുത്തിത്തറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ മുറികളല്ലാം തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. എന്നാൽ വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ.