കൊടുങ്ങല്ലൂർ: ആനയോട്ടത്തോടെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയാഘോഷ ത്തിന് തുടക്കമായി. എട്ട് ദിവസം നീണ്ട് നിൽക്കുന്ന ശിവരാത്രിയാഘോഷത്തിന് തുടക്കം കുറിച്ച് ശനിയാഴ്ച വൈകീട്ട് 4 നാണ് ആനയോട്ടം നടന്നത്.
പടിഞ്ഞാറെ ആൽത്തറയിൽ നിന്നും ഒന്നാമനായി ഓടിയെത്തിയ തടാത്തവിള സുരേഷ് പറതൊട്ട് ജേതാവായി. വൈകിട്ട് ഏഴ് മണിയോടെ നടന്ന കൊടിയേറ്റത്തിന് ക്ഷേത്രം തന്ത്രി മുഖ്യ വിഷ്ണു നാരായണൻ ഭട്ടതിരിപ്പാട് കാർമ്മികനായി. തുടർന്ന് കൈകൊട്ടിക്കളി നടന്നു.