കുന്നംകുളം: കുന്നംകുളത്ത് പൂജാരിയുടെ മാല മോഷ്ടിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി ഓച്ചിറ സ്വദേശി പുതുവയലിൽ വീട്ടിൽ ആദിത്യ(39)നാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28 ന് ആയിരുന്നു സംഭവം. വെട്ടുകാട് പൊന്നാരാശ്ശേരി തറവാട്ട് അമ്പലത്തിലെ പൂജാരി ശരത്തിന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. പൂജാരി ശരത്തിനെ താന്ദ്രിക കർമ്മങ്ങളിൽ സഹായിക്കുന്ന ആളായിരുന്നു പ്രതി .ശരത്തിന്റെ ബാഗിൽ സൂക്ഷിച്ച മാലയാണ് പ്രതി കവർന്നത്. മാല നഷ്ടപ്പെട്ടതായി ശരത്ത് കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംശയം തോന്നിയ ആദിത്യനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. മാല കേച്ചേരിയിൽ ഉള്ള ജ്വല്ലറിയിൽ വിറ്റുവെന്നും പ്രതി സമ്മതിച്ചു.
previous post