ചാമക്കാല: ഇസ് ലാമിക് റിലീഫ് സൊസൈറ്റി നിർധന കുടുംബത്തിന് നിർമിച്ചു നൽകിയ ബൈത്തുൽ അമാൻ ഭവനത്തിന്റെ താക്കോൽ ദാനവും ഐആർഎസിന്റെ പുതിയ ലോഗോ പ്രകാശനവും നടത്തി. പട്ടേപ്പാടം സ്വദേശിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ നിർവഹിച്ചു. പട്ടേപ്പാടം മഹല്ല് ഖത്വീബ് മുഹമ്മദ് ശാഫി ബാഫഖി ഈരാറ്റുപേട്ട ഉദ്ഘാടനം ചെയ്തു.
ഐആർഎസ് പ്രസിഡന്റ് കെ.എച്ച്. സലിം അധ്യക്ഷനായി. അബ്ദുൽ വഹാബ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് സി.ബി. അബ്ദുൽ നാസർ, റഫീഖ് സഖാഫി കാട്ടൂർ, സനൂപ് അലി, ഉമർ ഹുദവി, സലിം പുറക്കുളം, എം.സി.എം. നവാസ്, അബ്ദുൽ റഹ്മാൻ അസ്ഹരി, മുഹമ്മദ് ഹിലാൽ റഹ്മാനി, സി.എ. സഫ്വാൻ, യൂസഫ് കൊടകരപറമ്പിൽ, കെ.എ. ഷെഹിൻ, ആഫിക്കലി ചാമക്കാല, ഹൈദ്രോസ്കുട്ടി പട്ടേപ്പാടം സംസാരിച്ചു. സംസ്ഥാന തലത്തിൽ ഖിറാഅത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സൈനുദ്ദിൻ ഇർഫാനെ ചടങ്ങിൽ ആദരിച്ചു.