എടത്തിരുത്തി: വെസ്റ്റ് എസ്എൻവിഎൽപി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ.കെ. പ്രീതക്ക് യാത്രയയപ്പും നൽകി. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷനായി. സിനിമ താരം ഇഷാനി മുഖ്യാതിഥിയായി. വലപ്പാട് എഇഒ എം.എ. മറിയം നിറക്കൂട്ട് പ്രകാശനവും സ്കൂൾ മാനേജർ കെ.ബി. മംഗൾ എന്റോവ്മെന്റ് വിതരണവും നടത്തി.
ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, പ്രധാനാധ്യാപിക എ.വി. വീണ, പിടിഎ പ്രസിഡന്റ് എൻ.വൈ. ദിനാർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. നിഖിൽ, വാർഡ് അംഗം ഫാത്തിമ അഷറഫ്, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ഫൽഗുണൻ, മതിലകം ബിപിസി എ.പി. സിജിമോൾ, ഒഎസ്എ പ്രസിഡന്റ് അഫ്സൽ കറപ്പംവീട്ടിൽ, പിടിഎ വൈസ് പ്രസിഡന്റ് സജീഷ് വെന്നിക്കൽ, അധ്യാപകരായ എം.എ. ഫൈസൽ, ടി.ജി. നിമ്മി, കെ.ബി. സന്ധ്യ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.