ചാലക്കുടി: ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചാലക്കുടി സുന്ദരിക്കവല, പാറക്കൊട്ടിൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞ് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മതില് തകര്‍ത്ത ശേഷം തൊട്ടടുത്ത പറമ്പിലെ കിണറിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
previous post