കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെ തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസിനാ(60)ണ് പരിക്കേറ്റത്. ഇന്നു രാവിലെ ഏഴുമണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പിള്ളി – തൃശ്ശൂർ റോഡിൽ കണ്ടശാംകടവ് പാലം ഇറക്കത്തിലാണ് ഓയിൽ ചോർന്നത്. ഈ സമയം അതുവഴി വന്ന ബൈക്കുകളാണ് തെന്നി മറിഞ്ഞത്. ഏതു വാഹനത്തിൽ നിന്നാണ് ഓയിൽ ചോർന്നതെന്നു കണ്ടെത്താനായിട്ടില്ല. വലപ്പാട് നിന്നും ഫയർഫോഴ്സ് സംഘം എത്തി വെള്ളം പമ്പുചെയ്തു റോഡ് വൃത്തിയാക്കി.
previous post
next post