എസ്എൻപുരം: പള്ളിനടയിൽ ഹോട്ടലുടമക്ക് മർദ്ദനമേറ്റു. പള്ളിനട സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ബാംഗ്ലൂർ വാല കഫേ ഉടമ പതിയാശേരി സ്വദേശി പുല്ലാനി സുബൈർ (58)നാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ട്മണിയോടെ ആയിരുന്നു സംഭവം. പൊറോട്ട വാങ്ങിയ ശേഷം ഗൂഗിൾ പേയിലൂടെ അയച്ച പണം കിട്ടാത്തതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് അടിപിടിയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
previous post
next post